ഇ​ലക്ട്രിക് വീൽ​ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, June 16, 2024 3:29 AM IST
അ​ഞ്ച​ൽ : അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബ്ലോ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് വേ​ണ്ടി ന​ട​പ്പി​ലാ​ക്കി​യ ഇ​ല​ക്ട്രി​ക് വീൽ​ചെ​യ​റു​ക​ളു​ടെ വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ഓ​മ​ന മു​ര​ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യാ​യ മാ​യ​ാകു​മാ​രി അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക്ഷേ​മ​കാ​ര്യ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ലേ​ഖ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തിഅ​ധ്യ​ക്ഷ​ന്‍ എ​ൻ .കോ​മ​ള​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ ​.സ​ക്കീ​ർ ഹു​സൈ​ൻ,റീ​നഷാ​ജ​ഹാ​ൻ, കീ​ർ​ത്തി പ്ര​ശാ​ന്ത് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ദ​ർ​ശ്, ശ്രീ​ജ ജ​ഗ​ദം​ബ, ഹ​രി​ലാ​ൽ, രേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്തു​ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.