തെരുവു നായ്ക്കളുടെ ശല്യവും മാലിന്യനിക്ഷേപവും ഭീഷണി
1425054
Sunday, May 26, 2024 7:04 AM IST
കൊല്ലം: രാമൻകുളങ്ങേരയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങൾ തെരുവ് നായ്ക്കളുടെ ശലൃം കാരണം പൊറുതിമുട്ടിയിരിക്കുകയാണെന്നും ശാശ്വത പരിഹാരമുണ്ടാകണമെന്നും മമത നഗർ റസിഡൻഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു.വീടുകൾ ഉപരോധിക്കുന്നത് പോലെയാണ് നായ്ക്കൾ പെരുമാറുന്നത്.
അടഞ്ഞ ഗേറ്റിനും മതിലിനും മുകളിൽ കയറി ഉള്ളിൽ കടന്ന് ചെരുപ്പുകളും വാഹനങ്ങളുടെ ടയറുകളും വ്യാപകമായി കടിച്ചു കീറുന്നതും താമസക്കാർക്ക് ഭീഷണി ഉയർത്തുന്നതും നിത്യസംഭവമാകുന്നു.
കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധ കുറഞ്ഞത് മുതലെടുത്ത് തെരുവുകളിലുടനീളം മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും നിക്ഷേപിക്കുന്നത് മൂലം മൂക്ക് പൊത്താതെ നടക്കുവാൻ പ്രദേശവാസികൾക്ക് കഴിയുന്നില്ല.ഇത് സംബന്ധിച്ച പരാതി ജില്ലാ കളക്ടർക്കും കോർപ്പറേഷൻ അധികൃതർക്കും നൽകുവാൻ ഭരണസമിതി യോഗം തീരുമാനിച്ചു.നഗർ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ അധൃക്ഷത വഹിച്ചു.സെക്രട്ടറി ആർ.അനിൽകുമാർ,ആർ.രാമചന്ദ്രൻ പിള്ള,എം.അൻവർദീൻ,പി നെപ്പോളിയൻ,ജി അരുൺ കുമാർ, ശ്രീകുമാർ വാഴാങ്ങൽ, ജി.മുരളീധരൻ ,കെ. ശിവപ്രസാദ്,വി .ഹരിഹരമണി എന്നിവർ പ്രസംഗിച്ചു.