പലിശക്കാരുടെ ഭീഷണി; ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ
1416497
Monday, April 15, 2024 10:40 PM IST
അഞ്ചല്‍ : ഏരൂരില്‍ 47 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുളിമൂട്ടില്‍ വീട്ടില്‍ ബിജുവിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ ഏരൂരില്‍ തന്നെയുള്ള ഒരാളാണ് എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇയാള്‍ക്ക് നല്‍കാനുള്ള പലിശയുടെ പേരില്‍ കഴിഞ്ഞ ദിവസം ബിജുവിനെ അയാൾ തടഞ്ഞു നിര്‍ത്തി മൊബൈല്‍ഫോണ്‍ അടക്കമുള്ളവ ബലമായി പിടിച്ചുവങ്ങിയതായും പറയപ്പെടുന്നു. ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് ബിജു ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
ബന്ധുക്കള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജുവിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. നിര്‍മാണ തൊഴിലാളിയാണ് മരിച്ച ബിജു.