പ്രഥമ പി.എൻ.പണിക്കർ പുരസ്കാരം പദ്മരാജനു സമർപ്പിച്ചു
1396699
Friday, March 1, 2024 11:19 PM IST
കൊല്ലം :സർദാർ പി.എൻ. പണിക്കർ സാക്ഷര കേരളത്തിന്റെ ശില്പിയാണെന്ന് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. ‘വായിച്ചു വളരുക’ എന്ന സന്ദേശത്തിലൂടെ കേരളവികസനത്തിന് അടിത്തറയിട്ട പി.എൻ പണിക്കരുടെ 115ാം ജന്മവാർഷികം സാമൂഹ്യ പ്രവർത്തകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ ് ഏർ പ്പെടുത്തിയ പ്രഥമ പി .എൻ .പണിക്കർ അവാർഡ് മുൻ ആക്റ്റിംഗ് മുഖ്യമന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി.വി. പത്മരാജന് മന്ത്രി നൽകി.കാർഡ് ചെയർമാൻ ഡോ: നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്. സുധീശൻ പ്രശംസാപത്രം സമർപ്പിച്ചു.
സമ്മേളനത്തിൽ എം. ഗോപാലകൃഷ്ണപിള്ള , ബി. ചന്ദ്രമോഹൻ , ബി. സന്തോഷ്കുമാർ. കെ. സുന്ദരേശൻ , പി. ജയകൃഷ്ണൻ , ഉഷാറാണി , ആർ .ശ്രീജ , രശ്മിനായർ എന്നിവർ പ്രസംഗിച്ചു.