രാജ്യത്തിന്റെ പുരോഗതിക്ക് ശാസ്ത്രത്തിന്റെ വളർച്ച അനിവാര്യം: ഡോ.ആർ.ജയകൃഷ്ണൻ
1396242
Thursday, February 29, 2024 2:26 AM IST
കുണ്ടറ: രാജ്യത്തിന്റെ പുരോഗതിയ്ക്ക് ശാസ്ത്രത്തിന്റെ വളർച്ച അനിവാര്യമാണെന്നും കുട്ടികൾ സാമൂഹ്യ പ്രതിബദ്ധതയോടൊപ്പംതന്നെ പ്രകൃതിയെ സ്നേഹിച്ചു വളരണമെന്നും കേരള സർവകലാശാല ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററി ഓണററി ഡയറക്ടർ ഡോ. ആർ. ജയകൃഷ്ണൻ.
കിഴക്കേ കല്ലടചിറ്റുമല സെന്റ് ജോസഫ്ഇന്റർനാഷണൽ സ്കൂളിൽ ദേശീയ ശാസ്ത്ര ദിനാഘോഷവും സയൻസ് എക്സിബിഷനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെന്റ്ജോസഫ് സ്കൂൾസ് മാനേജിംഗ് ഡയറക്ടർ ഡോ. ജോസഫ്ഡി.ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ സ്മിതാ രാജൻ, പ്രിൻസിപ്പാൾ ശ്രീര എസ്, ഐക്കര ഫാർമസ്യൂട്ടിക്കൽസ് ഡയറക്ടർ ഡോ. കിരൺ, സെന്റ്് ജോസഫ് ഹോംസ് വൈസ് പ്രസിഡന്റ് ് ഷിബുകുമാർ ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീകുമാർ, വൈസ് പ്രിൻസിപ്പാൾഷീജ വി. ടി. എന്നിവർ പ്രസംഗിച്ചുആധുനിക ശാസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത വിവിധ തരം ഉപകരണങ്ങളും യന്ത്രങ്ങളുടെ മോഡലുകളുമടങ്ങുന്ന ശ്രദ്ധേയമായ ശാസ്ത്ര പ്രദർശനവും നടന്നു.