ഡോ. .ബി.ആർ. അംബേദ്കർ അനുസ്മരണവും കാവ്യോത്സവവും സംഘടിപ്പിച്ചു
1376902
Saturday, December 9, 2023 12:39 AM IST
ചവറ : ഡോ. ബി. ആർ .അംബേദ്കറുടെ ചരമ വാർഷിക ദിനം സോഷ്യോ എക്കണോമിക് ഡെവലപ്പ്മെന്റ് ഗ്രൂപ്പ് അയ്യൻകാളി ഫോളോവേർസി (സെഡ്ഗാഫ്)ന്റെ നേതൃത്വത്തിൽ ആചരിച്ചു.
എസ് എൻ ഡി പി ചവറ യൂണിയൻ ഹാളിൽ കൂടിയ അനുസ്മരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. സെഡ്ഗാഫ് പ്രസിഡന്റ് ശിവദാസൻ കെ. മൈനാഗപ്പള്ളി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം സി .പി. സുധീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രഭ അനിൽ, കെ പി സി സി വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ്, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബാബു. ജി .പട്ടത്താനം, സെഡ്ഗാഫ് സെക്രട്ടറി കെ. ഇ .ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി രഞ്ജിത്ത്, രാജൻ. കെ .ആലുംകടവ്, ആസാദ് അശീർവാദ്, കെ. അനിൽ കുമാർ, ബാബുനാഥ്, സുജ ഷിബു, അൻസാർ കുറ്റിവട്ടം, സക്കീർ ഹുസൈൻ, എസ്. ആർ ആദർശ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കവികളും, എഴുത്തുകാരും പങ്കെടുത്ത കാവ്യോത്സവവും നടന്നു.