ക്രിയാത്മക കൗമാരം കരുത്തും കരുതലും സെമിനാർ
1376578
Thursday, December 7, 2023 11:52 PM IST
ചാത്തന്നൂർ : ചാത്തന്നൂർ ഗവ.വൊക്കേഷണൽ ആന്റ് ഹയർ സെക്കൻഡറി സ്കൂൾ ടീൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കൊല്ലം ഗവ. വിക്ടോറിയ ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ. എൻ. ആർ. റീന സെമിനാറിൽ വിഷയാ വതരണം നടത്തി. ഹെഡ്മിസ്ട്രസ് എൽ. കമലമ്മ അമ്മ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ടീൻസ് ക്ലബ് നോഡൽ ഓഫീസർ എസ്. സ്മിത, പി. പ്രദീപ്, എസ്. സുജ, സി.ജി. ശ്രീജനാഥ് ,ജി. ദീപു,സിനി ഡേവിഡ് ലീ,കൗൺസിലർ മീര മുരളി എന്നിവർ പ്രസംഗിച്ചു.