രാജീവ്ഗാന്ധി ആധുനിക ഭാരതത്തിന്റെ ശില്പി: ശശി തരൂർ
1374281
Wednesday, November 29, 2023 1:12 AM IST
കൊല്ലം: ആധുനിക ഇന്ത്യയ്ക്ക് ദിശാബോധം നൽകിയ ക്രാന്ത്ര ദർശിയായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ശശി തരൂർ പറഞ്ഞു. ആധുനിക ഭാരതത്തിന്റെ ശില്പി എന്നറിയപ്പെടാൻ ഏറ്റവും അർഹത രാജീവ് ഗാന്ധി യ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു.രാജീവ് ഗാന്ധി സാംസ്കാരിക സമിതി 'രജത ജൂബിലി 'ആഘോഷ ലോഗോപ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശശി തരൂർ.
സമിതി പ്രസിഡന്റ് സജീവ് പരിശവിള അധ്യക്ഷത വഹിച്ച യോഗത്തിൽ സൂരജ് രവി, ജെയിൻ ആൻസിൽ ഫ്രാൻസിസ്, എം. മാത്യൂസ്, പ്രമോദ് കണ്ണൻ, ജോസ് ആന്റണി, സ്വാമിനാഥൻ ശരവണൻ,വർക്കിംഗ് പ്രസിഡന്റ് സാബു ബെനഡിക്ട്, ജനറൽ സെക്രട്ടറി പി .പ്രതീഷ് കുമാർ വൈസ് പ്രസിഡന്റ് പാർവതിമധു ,ട്രഷറർ പിണയ്ക്കൽ ഫയസ്, ഷെഫീഖ് കിളികല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.
1998 ൽ രാജീവ് ഗാന്ധിയെ സ്നേഹിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനയാണ് രാജീവ് ഗാന്ധി സാംസ്കാരിക സമിതി.സമിതിയുടെ പ്രവർത്തനത്തിന്റെ രജത ജൂബിലി ആഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നടത്തുന്നതിന്റെ മുന്നോടിയായാണ് ലോഗോ പ്രകാശനം .