താലൂക്ക് ആശുപത്രി കെട്ടിടനിർമാണം ഡിസംബറിൽ പൂർത്തിയാക്കും: എംഎൽഎ
1339029
Thursday, September 28, 2023 11:17 PM IST
കുണ്ടറ: കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി പി.സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.
കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
എംഎൽഎ. കുണ്ടറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജു ഡി. പണിക്കർ, കെ. ബാബുരാജൻ, ആശുപത്രി സൂപ്രണ്ട് ഡോ. സീമ ശിവാനനന്ദ്, ബ്ലോക്ക് പിആർഒ എസ്. അരുൺ, ആശുപത്രി പിആർഒ കെ. ഗിരീഷ്, സ്റ്റാഫ് നഴ്സ് യമുന റാണി, കെഎസ്ഇബി എസ്പിവി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ക്രിസ്റ്റഫർ, കൺസൽട്ടന്റ് ജലേശ്വരൻ, എക്സിക്യൂട്ടീവ് എൻജിനീയർമാരായ ജിഷ, അനന്തകൃഷ്ണൻ, കരാർ കമ്പനി ജിഎം ജിതേഷ്, പ്രോജക്ട് മാനേജർ വിജയ് എന്നിവർ പങ്കെടുത്തു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ചുമതല കെഎസ്ഇബി എസ്പിവിയ്ക്കാണ്.
34.14 കോടി രൂപയാണ് 77500 ചതുരശ്ര അടിയുള്ള എട്ടു നിലകളോട് കൂടിയ കെട്ടിടത്തിന്റെ കരാർ തുക.
109 കിടക്കകൾ, രണ്ടു ഓപ്പറേഷൻ തീയറ്ററുകൾ, അൾട്രാ സൗണ്ട് സ്കാൻ, പ്രീ, പോസ്റ്റ് ഓപ്പറേഷൻ വാർഡുകൾ, ഡന്റൽ വിഭാഗം, മോർച്ചറി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് നിർമാണം. മാലിന്യ സംസ്കരണത്തിന് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കും.