കാവ്യതരംഗണിയുടെ ഒന്നാംവാർഷികവും സാംസ്കാരിക സമ്മേളനവും
1338562
Wednesday, September 27, 2023 12:20 AM IST
കൊല്ലം :കേരള കാവ്യ തരംഗിണിയുടെ ഒന്നാം വാർഷികവും സാംസ്കാരിക സമ്മേളനവും കവിയരങ്ങും പുസ്തക പ്രകാശനവും വിശിഷ്ടാതിഥികളെ ആദരിക്കലും പുസ്തകമേളയും കരുനാഗപ്പള്ളി ഐഎംഎഹാളിൽ നടന്നു. കിളിമംഗലം ലീലാകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ കവിയരങ്ങ് തൊടിയൂർ വസന്തകുമാരി ഉദ്ഘാടനം ചെയ്തു.
കേരള കാവ്യതരംഗിണി പ്രസിഡന്റ് ആസാദ് ആശിർവാദിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം സി. ആർ.മഹേഷ്എംഎൽഎ ഉദ്ഘാടനം ചെയ്തു. കൃഷ്ണപുരം കൃഷ്ണൻ , രാജേഷ് , പ്രവീൺ മനയ്ക്കൽ, ഡോ.ആശ്രാമം ഉണ്ണികൃഷ്ണൻ, ചവറ തുളസി, വാസന്തി മീനാക്ഷി, ഡി മുരളീധരൻ, ഡോ. നിസാർ കാർത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കേരള കാവ്യതരംഗിണിണി പ്രസിദ്ധീകരിച്ചകാവ്യാമൃതം, സാബ് മുകുന്ദപുരത്തിന്റെ കാല്പനികതയുടെ കൽപ്പടവുകൾ, ജി.കെ. പനക്കുളങ്ങരയുടെഉദയസൂര്യൻ എന്നീ പുസ്തകങ്ങളുടെ പ്രകാശനം കെഎസ് പിള്ള, എം സുഗതൻ, ഡോ. വെള്ളിമൺ നെൽസൺ എന്നിവർ നിർവഹിച്ചു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികൾക്ക് ആദരവും പുസ്തകമേളയും നടന്നു.