എംസി റോഡില്‍ വാഹനാപകടം: നിരവധിപേര്‍ക്ക് പരിക്ക്
1338550
Wednesday, September 27, 2023 12:10 AM IST
അഞ്ചല്‍ : എംസി റോഡില്‍ ചടയമംഗലം കുരിയോട് നെട്ടത്തറയില് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.
മുന്നില്‍ പോവുകയായിരുന്ന ലോറിയിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ചു കയറിയാണ് അപകടം നടന്നത്. അപകടത്തില്‍ ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു ഇടയാക്കിയത്.
നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണ് എംസി റോഡില്‍ നെട്ടത്തറ ഭാഗം. അപകടം ഒഴിവക്കനായ് റോഡ് സുരക്ഷ വിഭാഗം നടപടി സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.