ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ സമ്മേളനം
1338298
Monday, September 25, 2023 11:02 PM IST
ചാത്തന്നൂർ: വിശ്വകർമ ദിനത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ തെങ്ങുകയറ്റ തൊഴിലാളികൾക്കും മരം മുറി തൊഴിലാളികൾക്കും ബാധകമാക്കണമെന്ന് ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ആവശ്യപ്പെട്ടു. ചാത്തന്നൂരിൽ നടന്ന ജില്ലാ സമ്മേളനം കെ.വി. പിള്ള ഉദ്ഘാടനം ചെയ്തു. എൻ. ഷണ്മുഖദാസ് അധ്യക്ഷനായിരുന്നു.
പുനർനിർമ്മാണം നടക്കുന്ന ദേശീയ പാതയോരങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പക്കണമെന്നും അപാകതകൾ പരിഹരിച്ച് കേരഗ്രാമം പദ്ധതി കാര്യക്ഷമമാക്കണമെന്നും ജാതിയുടെ പേരിൽ ദേവസ്വം മന്ത്രിയെ അപമാനിച്ച പൂജാരിയെ പിരിച്ചുവിടണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റായി ജി.ദിവാകരനെയും സെക്രട്ടറിയായി ഷീല ജഗദരനെയും തെരഞ്ഞെടുത്തു. കെ.രാമചന്ദ്രൻ പിള്ള (വൈസ് പ്രസി.) ജി.ആർ.രഘുനാഥ് (ജോയിന്റ് സെക്ര.) തൊടിയൂർ ഷിജിലാൽ (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ.