ദേ​ശീ​യ സ്കൂ​ൾ ക​രാ​ട്ടെ: ഈ​ശ്വ​രി​ക്ക് വെ​ങ്ക​ലം
Monday, September 25, 2023 10:59 PM IST
കൊ​ല്ലം: കൊ​ല്‍​ക്ക​ത്ത​യി​ലെ ഇ​ടി​ക്കൂ​ട്ടി​ല്‍ പെ​ണ്‍​പു​ലി​യാ​യി കേ​ര​ള​ത്തി​ന്‍റെ ഈ​ശ്വ​രി. അ​വി​ടെ ന​ട​ന്ന ഐ​സി​എ​സ് സി ​ദേ​ശീ​യ സ്കൂ​ള്‍ ക​രാ​ട്ടെ ചാ​മ്പ്യ​ന്‍ ഷി​പ്പി​ല്‍ കൊ​ല്ലം സ്വ​ദേ​ശി ഈ​ശ്വ​രി വെ​ങ്ക​ലം നേ​ടിയാണ് കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ​ത്.

അ​ണ്ട​ര്‍ 14 വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​ഏ​ഴാം​ക്ലാ​സ് കാ​രി മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച വ​ച്ച​ത്. പ​ത്തോ​ളം എ​തി​രാ​ളി​ക​ളെ നേ​രി​ട്ട് സെ​മി​ഫൈ​ന​ലി​ല്‍ എ​ത്തി​യ ഈ​ശ്വ​രി പ​രിക്കു​ക​ളോ​ടെയാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ത​ലാ​നാ​രി​ഴ​യ്ക്ക് ഈ​ശ്വ​രി​ക്ക് ഫൈ​ന​ല്‍ ന​ഷ്ട​മാ​യി .

ക​ഴി​ഞ്ഞ വ​ര്‍​ഷം ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന ദേ​ശീ​യ ചാം​മ്പ്യ​ന്‍ ഷി​പ്പി​ല്‍ 22കിലോ-24കിലോ കാ​റ്റ​ഗ​റി​യി​ല്‍ ഈ​ശ്വ​രി വെ​ള്ളി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​ക്കൊ​ല്ലം 26-30 കി​ലോ​യി​ലാ​ണ് ഈ​ശ്വ​രി മ​ത്സ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ത​വ​ണ മൂ​ന്ന് എ​തി​രാ​ളി​ക​ളെ​യാ​ണ് ഈ​ശ്വ​രി നേ​രി​ട്ട​ത്.​ എ​ന്നാ​ല്‍ ഇ​ക്കൊ​ല്ലം പ​ത്ത് എ​തി​രാ​ളി​ക​ളോ​ട് പൊ​രു​തി​യാ​യി​രു​ന്നു ഈ​ശ്വ​രി​യു​ടെ മെ‍​ഡ​ല്‍ നേ​ട്ടം.

ഏ​ഴാം വ​യ​സ് മു​ത​ല്‍ ക​രാ​ട്ടെ പ​രി​ശീ​ലി​ക്കു​ന്ന ഈ​ശ്വ​രി ഇ​തി​ന​കം ദേ​ശീ​യ ചാമ്പ്യ​ന്‍ ഷി​പ്പി​ല്‍ ര​ണ്ട് മെ​ഡ​ലു​ക​ള്‍ നേ​ടി. സം​സ്ഥാ​ന ത​ല​ത്തി​ല്‍ മൂ​ന്ന് സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വു​മാ​ണ് ഈ​ശ്വ​രി​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. കൊ​ല്ലം ഇ​ര​വി​പു​രം ആ​ലും​മൂ​ട് സാ​ജ​ന്‍ എം ,​അ​നു ടി ​ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഈ​ശ്വ​രി. ‌‌സെ​ന്‍​സാ​യി വി​നീ​താ​ണ് ഈ​ശ്വ​രി​യു​ടെ പ​രി​ശീ​ല​ക​ന്‍ .

സ്വ​ര്‍​ണ​ത്തേ​ക്കാ​ള്‍ തി​ള​ക്ക​മു​ണ്ട് ഈ​ശ്വ​രി​ക്ക് ല​ഭി​ച്ച വെ​ങ്ക​ല​ത്തി​നെ​ന്ന് പിതാവ് സാ​ജ​ന്‍‌ പ​റ​ഞ്ഞു. അ​ച്ഛ​നും അ​മ്മ അ​നു​വും ചു​രു​ക്കം ചി​ല അ​ധ്യാ​പ​ക​രും കൂ​ട്ടു​കാ​രും ന​ല്‍​കു​ന്ന പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു ഈ​ശ്വ​രി​യു​ടെ ഊ​ര്‍​ജം. പ്ര​തി​ഭ​യും ആ​ത്മ​വി​ശ്വാ​സ​വും പ​രി​ശീ​ല​ന​വും ഉ​ണ്ടെ​ങ്കി​ല്‍ ഒ​രു പ്ര​തി​സ​ന്ധി​യും ത​ട​സ്മാ​കി​ല്ലെ​ന്ന് ഈ​ശ്വ​രി തെ​ളി​യി​ച്ച​തി​ല്‍ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് അ​മ്മ അ​നു പ​റ​ഞ്ഞു.

ത​ങ്ക​ശേ​രി ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ഈ​ശ്വ​രി. ഇ​പ്പോ​ള്‍ കൊ​ല്‍​ക്ക​ത്ത​യി​ലു​ള്ള ഈ​ശ്വ​രി​യും ര​ക്ഷി​താ​ക്ക​ളും ഉ​ട​ന്‍ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങും.