അനധികൃത കെട്ടിടങ്ങളും ഫാമും പൊളിച്ചു നീക്കി
1337869
Saturday, September 23, 2023 11:47 PM IST
അഞ്ചല്‍ : കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ ഭാരാതീപുരം വാര്‍ഡിലേ നീറാട്ടുതടത്തില് അനധികൃതമയി ഗുരുതര നിയമലഘനം നടത്തി ഒരു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. ജില്ലക്ക് അകത്തും പുറത്തും നിന്നുമായി ടണ്‍ കണക്കിന് അറവു മാലിന്യങ്ങള്‍ നിരന്തരം എത്തിയിട്ടും ആരും അറിഞ്ഞിരുന്നില്ലന്ന വാദം നാട്ടുകാര്‍ തള്ളുന്നു. പലതവണ ജനപ്രതിനിധികള്‍ അടക്കമുള്ളവരെ ഇക്കാര്യം അറിയിച്ചിരുന്നു എന്നും എന്നാല്‍ നടപടി മാത്രം ഉണ്ടായില്ല എന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ബ്രഹ്മപുരത്തെ ഓര്‍മപ്പെടുത്തും വിധം പ്ലാസ്റ്റിക് ചാക്കുകള്‍ കെട്ടിയ അറവ് മാലിന്യം ഇവിടെ തള്ളിയിരിക്കുന്നത്. ഇതില്‍ നിന്നും അഴുകി ഇറങ്ങുന്ന മാലിന്യമാണ് ഏറെയും തോട്ടിലേക്ക് എത്തുന്നത്. ഇപ്പോള്‍ മാലിന്യ കേന്ദ്രം കണ്ടെത്തിയതും നാട്ടുകാരുടെ ഇടപെടീലിനെ തുടര്‍ന്നാണ്. എന്തായാലും പ്രതിഷേധം ശക്തമായതോടെ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് ഭരണസമിതി യോഗം അനധികൃത ഫാക്ടറി പൊളിച്ചു നീക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജെ സി ബി അടക്കമുള്ളവയുടെ സഹായത്തോടെ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ ഷെഡ് എന്നിവ പഞ്ചായത്ത് അധികൃതര്‍ പൊളിച്ചു നീക്കി.
പഞ്ചായത്ത് അധികൃതര്‍ നല്കിയ പരാതിയില്‍ സ്ഥാപന ഉടമയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ജാമ്യമില്ല വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം ഇത്തരത്തില്‍ ഒരു സ്ഥാപനം പ്രവര്‍ത്തിച്ചത് അറിഞ്ഞിരുന്നില്ലെന്ന പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ വാദം വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചേക്കും.