കോവിൽത്തോട്ടം പള്ളിയിലെ കൊൺഫ്രിയ തിരുനാൾ നാളെ സമാപിക്കും
1337612
Friday, September 22, 2023 11:19 PM IST
ചവറ : കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പരിശുദ്ധ ഉപഹാര മാതാവിന്റെ കൊൺഫ്രിയ തിരുനാൾ 24ന് സമാപിക്കും. തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ വൈകുന്നേരം ഭക്തിനിർഭരമായ കായൽ പ്രദക്ഷിണം നടന്നു.
ഇന്ന് രാവിലെ ഏഴിന് ഇടവകയിലെ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികൾക്ക് സ്വീകരണം. തുടർന്ന് നടക്കുന്ന ദിവ്യബലിയ്ക്ക് ഫാ. രാജേഷ് മാർട്ടിൻ മുഖ്യ കാർമികത്വം വഹിക്കും.
ഫാ.ജോളി എബ്രഹാം വചനപ്രഘോഷണം നടത്തും. വൈകുന്നേരം 4.30ന് നടക്കുന്ന തിരുകർമങ്ങൾക്ക് ഫാ. ബേണി കപ്പൂച്ചിൻ മുഖ്യകാർമികത്വം വഹിക്കും.
ഫാ. ഫിൽസൺ ഫ്രാൻസിസ് വചനപ്രഘോഷം നിർവഹിക്കും. തുടർന്ന് ദേവാലയത്തിൽ നിന്നും ആരംഭിച്ച് ശങ്കരമംഗലം വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരുന്ന ഭക്തിനിർഭരമായ പ്രദക്ഷിണം.
തിരുനാൾ സമാപന ദിവസമായ 24 ന് രാവിലെ ഒന്പതിന് നടക്കുന്ന പരിശുദ്ധ ഉപഹാര മാതാവിന്റെ ആഘോഷമായ തിരുനാൾ മഹോത്സവ ദിവ്യബലിയ്ക്ക് കോഴിക്കോട് മെത്രാൻ ഡോ. വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് നടക്കുന്ന തിരുനാൾ കൃതജ്ഞതാ ബലിയ്ക്ക് ഫാ. പ്രേം ഹെൻട്രി, ഫാ. ജോനാഥൻ കപ്പൂച്ചിൻ എന്നിവർ നേതൃത്വം നൽകും.
തുടർന്ന് ദേവാലയത്തിന് ചുറ്റും ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക് എന്നിവയോടെ തിരുനാൾ സമാപിക്കും. തിരുന്നാളിനോടനുബന്ധിച്ച് വിവിധ കച്ചവട സ്ഥാപനങ്ങളും ഒരുങ്ങിയിട്ടുണ്ട്. .