കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നു: സി.വി പദ്മരാജൻ
1301761
Sunday, June 11, 2023 3:23 AM IST
പരവൂർ: കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസി ന്റെ തിരിച്ച് വരവ് ജനങ്ങൾ ആഗ്രഹിക്കുന്നതായി കെപിസിസിമുൻ പ്രസിഡന്റ് സി.വി.പത്മരാജൻ പറഞ്ഞു .പരവൂർ ബ്ലോക്ക് കോൺ ഗ്രസ് കമ്മിറ്റി പ്രസിഡന്റാ യി ലതാ മോഹൻദാസ് ചുമതല എറ്റെടുക്കുന്നചടങ്ങ്ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആഗ്രഹം സഫലമാക്കാൻ കോൺഗ്രസ് നേതാക്കൾ ഒറ്റകെട്ടായി പ്രവർത്തിക്കണം. രണ്ട് സർക്കാരുകളെ കൊണ്ടും ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്ന് സി.വി.പത്മരാജൻ പറഞ്ഞു .ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി.പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ,കെ.പിസിസിജനറൽ സെക്രട്ടറി എം.എം.നസീർ ,ശൂരനാട് രാജശേഖരൻ , ബിന്ദുകൃഷ്ണ , എ.ഷാനവാസ് ഖാൻ ,കെപിസിസിഅംഗം നെടു ങ്ങോലം രഘു , ലതാ മോഹൻദാസ് , ഡിസിസിസി ഭാരവാഹികളായ വിപിനചന്ദ്രൻ ,എ.ഷുഹൈബ്, എൻ.ഉണ്ണികൃഷ്ണൻ ,എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ ,സിസിലി സ്റ്റീഫൻ ,എം.സുന്ദരേശൻപിള്ള ,നഗരസഭാ ചെയർ പേഴ്സൺ പി.ശ്രീജ ,തുടങ്ങിയവർ പ്രസംഗിച്ചു.