ലോകരക്തദാനദിനാചരണം: ക്യാമ്പ് ശ്രദ്ധേയമായി
1301754
Sunday, June 11, 2023 3:18 AM IST
കൊല്ലം: പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ, ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലെക്സ് ബ്ലഡ് ബാങ്കിൽ വച്ചു സംഘടിപ്പിച്ച സ്നേഹസ്പർശം രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 50 ൽ പരം പ്രവാസികൾ രക്തം ദാനം നടത്തിയ ക്യാമ്പ് സാമൂഹ്യ പ്രവര്‍ത്തകനായ കെ. ടി. സലിം ഉദ്ഘാടനം ചെയ്തു.
സാമൂഹ്യപ്രവർത്തകനായ കെയ് മെയ്ത്തിക്, മുസ്തഫ സുനിൽ, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി സന്തോഷ് കാവനാട്, സെക്രട്ടറി അനോജ് മാസ്റ്റർ, അസി. ട്രഷറർ ബിനു കുണ്ടറ, ജ്യോതി പ്രമോദ്, ഷാമില, സലിം തയ്യിൽ, ഗ്ലാൻസൺ, ബ്ലഡ് ഡൊണേഷൻ കോ-ഓർഡിനേറ്റർ വി.എം പ്രമോദ് എന്നിവർ പ്രസംഗിച്ചു.
കെ.പി.എ സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ ക്യാമ്പ് സന്ദർശിച്ചു. കെ.പി.എ യുടെ സ്നേഹസ്പർശം രക്തദാന ക്യാമ്പ് മുഹറഖ്- ഹിദ്ദ് ഏരിയയുടെ നേതൃത്വത്തിൽ 16 നു കിംഗ് ഹമദ് ഹോസ്പിറ്റലിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.