സുകൃത വാഹിനി ഫ്ലാഗ് ഓഫ് ചെയ്തു
1299867
Sunday, June 4, 2023 6:47 AM IST
ചവറ : സുകൃതം പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധരരും ഭിന്ന ശേഷിക്കാരുമായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു .
കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജീവ കാരുണ്യ പ്രവർത്തകനായ അബ്ബാമോഹൻ കോയിവിള സെന്റ് ആന്റണിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും സുകൃത വാഹിനി ഫ്ലാഗോഫ് ചെയ്തു കൊണ്ട് നിർവഹിച്ചു. രൂപതാ ബി സി സി. ഡയറക്ടർ ഫാ. ജോളി എബ്രഹാം ചടങ്ങിൽ അധ്യക്ഷനായി.
സുകൃതം ചെയർമാൻ ജോസ് വിമൽരാജ്, പ്രശാന്ത് പൊന്മന, നിർമലാ ബെൻസി, ജോസ്മോൻ ജോർജ്, ലിൻഡ, ടൈറ്റസ് കടമ്പാട്ട്, സാജു ജോസഫ്, രാജു തടത്തിൽ, ബേബി വിൻസെന്റ്്, ക്ലമെന്റ് ജെറോം, സണ്ണി സിപ്രിയൻ എന്നിവർ പ്രസംഗിച്ചു.