കർഷക സംഘം പന്തം കൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു
1299536
Friday, June 2, 2023 11:27 PM IST
ചവറ : രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ബിജെപി എം പി ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു.
കർഷക സംഘം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൈറ്റാനിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കർഷക സംഘം ഏരിയാ പ്രസിഡന്റ് പി കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ ജോയിന്റ് സെക്രട്ടറി വി ഗോവിന്ദപിള്ള അധ്യക്ഷനായി. വില്ലേജ് സെക്രട്ടറി അനൂപ് ഷാഹുൽ, ആർ സുരേന്ദ്രൻ പിള്ള, ടി കെ മോഹനചന്ദ്രൻ പിള്ള, പി അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.