പന്മനയിൽ സേവന സൗഹൃദ സായാഹ്നം ഇന്ന്
1299525
Friday, June 2, 2023 11:23 PM IST
ചവറ : പന്മന നെറ്റിയാട് പൗരസമിതിയുടെ സേവന സൗഹൃദ സായാഹ്നം ഇന്ന് നടക്കും. നെറ്റിയാട് ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ വൈകുന്നേരം നാലു മുതൽ കാൻസർ ബോധവൽക്കരണ ക്ലാസ് പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷെമി ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യും. കാൻസർ രോഗ വിദഗ്ധൻ ഡോ. പി വി ഗംഗാധരൻ ക്ലാസുകൾക്ക് നേതൃത്വം നൽകും.
രാത്രി ഏഴിന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനവും പുരസ്കാര വിതരണവും എൻ കെ പ്രേമചന്ദ്രൻ എംപി നിർവഹിക്കും. ചടങ്ങിൽ നെറ്റിയാട് റാഫി അധ്യക്ഷനാകും. സമ്മേളനത്തിൽ എംഎൽഎമാരായ സുജിത്ത് വിജയൻ പിള്ള, സി ആർ മഹേഷ് തുടങ്ങിയവർ പങ്കെടുക്കും.
പന്മന, തേവലക്കര, ചവറ പ്രദേ ശത്തെ നിർധനരും വിധവകളുമായ സ്ത്രീകളുടെ മക്കൾക്ക് 50 സൈക്കിൾ വിതരണം, നിർധനരായ നാല് വിധവകൾക്കുള്ള ഭൂമിയുടെ രേഖ ചെയ്യൽ, കട്ടിൽ വിതരണം, സ്കൂൾകുട്ടികൾക്കുള്ള പഠനോപകരണവിതരണം, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കൽ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കൽ, മെഡിക്കൽ ക്യാമ്പ്, ചികിത്സാധനസഹായവിതരണം എന്നിവ നടക്കും.