നീന്തൽ പരിശീലനം; സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
1298404
Monday, May 29, 2023 11:30 PM IST
കൊല്ലം: തെക്കുംഭാഗം പോലീസ് കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ അഷ്ടമുടി കായലിൽ നടത്തി വന്ന നീന്തൽ പരിശീലനത്തിന്റെ ഒന്നാം ഘട്ടം സമാപിച്ചു. 200 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്ത് നീന്തൽ പരിശീലനം നേടിയതായി മുഖ്യ പരിശീലകൻ ഡോ. റിനോൾഡ് ബേബി അറിയിച്ചു.
ആദ്യ ഘട്ടത്തിൽ അയ്യൻ കോയിക്കൽ ഹയർസെക്കൻഡറി സ്്കൂളിലെ എസ്പിസി കേഡറ്റുകൾക്കുള്ള പരിശീലനവും സംഘടിപ്പിച്ചിരുന്നു. സമാപന ചടങ്ങിൽ കൊല്ലം എസിപി അഭിലാഷ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ചടങ്ങിൽ എസ്പിസി എഡി എൻ ഒ.രാജേഷ്. എഎൻഒ വൈ.സാബു, കെപിഎ കൊല്ലം സിറ്റി സെക്രട്ടറി ഷഹീർ, ബംഗ്ലാവിൽ സൂരേഷ്, ശ്രീകുമാർ, ഡോ.റിനോൾഡ് ബേബി, സീസർ തോമസ്, അജയൻ, മണികണ്ഠൻ, ശ്രീനാഥ് വളയാപളളി, ഹരി, ഷൈലജ, സന്ധ്യാ മോൾ, പ്രേമ ടീച്ചർ എന്നിവർ പ്രസംഗിച്ചു.