ലഹരിവിരുദ്ധ ബോധവത്കരണവും പഠനോപകരണ വിതരണവും
1298105
Sunday, May 28, 2023 11:45 PM IST
അഞ്ചൽ : എസ്എൻഡിപി ഇടയം ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികൾക്ക് പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടന്നു. ഇടയം ശാഖ മന്ദിരത്തില്‍ നടന്ന ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.കെ .സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അനിലാൽ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഞ്ചൽ പോലീസ് സബ് ഇൻസ്പെക്ടർ പ്രജീഷ്കുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. സെക്രട്ടറി പി.ആർ.മുരളീധരൻ, മറ്റ് ഭാരവാഹികളായ പ്രസന്ന സുശീലൻ, എൽ.രമേശൻ, എസ്.സിജു, ധനുരാജ് തുടങ്ങിയവര്‍ നേതൃത്വം നൽകി.
കെ സ്റ്റോർ പ്രവർത്തനം തുടങ്ങി
ചാത്തന്നൂർ : കേരള സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊല്ലം താലൂക്കിൽ അനുവദിച്ച കെ സ്റ്റോറിന്റെ പ്രവർത്തനം നടയ്ക്കലിൽ ആരംഭിച്ചു. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ കല്ലുവാതുക്കൽ പഞ്ചായത്തിലെ നടയ്ക്കലിലെ മിനി സ്റ്റേഡിയത്തിന് സമീപമുള്ളറേഷൻ കടയിലാണ് കെ - സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. സ്റ്റോറിന്റെ ഉദ്ഘാടനം ജിഎസ് ജയലാൽ എംഎൽഎ നിർവഹിച്ചു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദീപ .എസ്. അധ്യക്ഷയായിരുന്നു. ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് അംഗം ആശാദേവി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സത്യപാലൻ, ബ്ലോക്ക് മെമ്പർ ആശ, പഞ്ചായത്ത് അംഗങ്ങളായ പ്രമീള പി, ബിആർ ദീപ, പി പ്രതീഷ് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ റജി പി.എസ്, റേഷനിങ് ഇൻസ്പെക്ടർ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.