പരിശീലന ക്ലാസ് സംഘടിപ്പിച്ചു
1297878
Sunday, May 28, 2023 2:51 AM IST
കാരംകോട്: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ എൻഇപി (നാഷണൽ എഡ്യൂക്കേഷൻ പോളിസി) പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു.
ചെങ്ങമനാട് ബിആർഎം സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എം. ബാലഗോപാൽ, മയ്യനാട് കെപിഎം മോഡൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ് എന്നിവർ ക്ലാസ് നയിച്ചു.
എൻഇപിയുടെ ആവശ്യകത, അത് ക്ലാസിൽ പ്രായോഗികമാക്കേണ്ടുന്നതിന്റെ അനിവാര്യത എന്നിവയെ അടിസ്ഥാനമാക്കി നിരവധി പ്രവർത്തനങ്ങളോടുകൂടി ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി സി. പി. പ്രിയങ്ക, സ്മിത മേരി എന്നിവർ പ്രസംഗിച്ചു.