ഇടവാ ബഷീര്‍ അനുസ്മരണം ഇന്ന് കൊല്ലത്ത്
1297869
Sunday, May 28, 2023 2:49 AM IST
കൊല്ലം: ഗായകന് ഇടവാ ബഷീറിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഇന്ന് പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ അനുസ്മരണവും ഗാനാര്‍ച്ചനയും സംഘടിപ്പിക്കും.
കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ പ്രമുഖ ഗായകരുടെ ഗാനാര്‍ച്ചന. 7.30 ന് അനുസ്മരണ സമ്മേളനവും ഇടവ ബഷീര്‍ മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും എന്‍.കെ. പ്രേമചന്ദ്രന് എംപി നിര്‍വഹിക്കും. എം. നൗഷാദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, മേയര്‍ പ്രസന്നാ ഏണസ്റ്റ്, വനിതാ കമ്മീഷന് മുന്‍ അംഗം ഡോ. ഷാഹിദാ കമാല്‍, ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, എസ്. സുവര്‍ണകുമാര്‍, പ്രഫ. ജി. മോഹന്‍ദാസ്, ആര്. പ്രകാശന്‍പിള്ള, എസ്. അജയകുമാര്‍, എസ്. അശോക് കുമാര്‍, പി.എസ്. അമല്‍രാജ്, ആനയടി പ്രസാദ്, കോസ്മിക് രാജന്, ഇ. അബ്ദുള്‍ ജബാര്‍ എന്നിവര്‍ പ്രസംഗിക്കും. ഇടവാ ബഷീറിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കലാസ്വാദകരും ചടങ്ങില്‍ പങ്കെടുക്കും.
ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രയാസമനുഭവിക്കുന്ന കലാകാരന്മാര്ക്കുള്ള പ്രതിമാസ പെന്ഷന് പദ്ധതി, കലാപ്രതിഭകളെ ആദരിക്കുന്ന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടക്കും.