വിവിധ പരിപാടികൾ സംഘടിപ്പിച്ച് വൈസ് മെൻ ക്ലബ്
1297571
Friday, May 26, 2023 11:25 PM IST
കൊല്ലം : വൈസ് മെൻ ക്ലബ് ഓഫ് കൊല്ലം റോയൽസ് റീജിയണൽ ഡയറക്ടർ സന്ദർശനവും ‘ദശരഥം' ആഘോഷങ്ങളും നടത്തി. റോയൽസിന്റെ പത്താം വാർഷികാഘോഷമായ ദശരഥത്തോടനുബന്ധിച്ച് സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന പത്തു വിദ്യാർഥികൾക്ക് പഠന ധനസഹായം, പത്ത് ട്രാഫിക്ക് വാർഡൻമാർക്ക് കുടകൾ എന്നിവ നൽകി. കൂടാതെ പത്തു വൃക്ഷത്തൈകൾ പൊതുസ്ഥലങ്ങളിൽ നടുകയും ചെയ്തു.
ക്ലബ് പ്രസിഡന്റ് അജി മേനോൻ ചടങ്ങിൽ അധ്യക്ഷനായി. റീജിയണൽ ഡയറക്ടർ കെ.എൻ. അയ്യപ്പൻ മുഖ്യാതിഥിയായി. റീജിയൻ ഭാരവാഹികളായ കെ വെങ്കിടേഷ്, ജേക്കബ് ഫിലിപ്, മനോജ്, പ്രശാന്ത്, ചന്ദ്രമോഹൻ, നിധി അലക്സ്, പി .കെ. പിള്ള, ജോസഫ് യൂജിൻ, രഘുവരൻ, ഗൗതമൻ തുടങ്ങിയവർ പ്രസംഗിച്ചു .
പൊതുസമ്മേളനം ഇന്നു കൊല്ലത്ത്
കൊല്ലം: ഫെഡറേഷൻ ഒഫ് എൻജിനീയറിംഗ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്ട്രേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്ന് കൊല്ലത്ത് നടക്കും.
സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ രാവിലെ 10.30 ന് നടക്കുന്ന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന പ്രസിഡന്റ് പി.ചന്ദ്രൻ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ എം.മുകേഷ്, പി.എസ്.സുപാൽ, സി.ആർ. മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ എന്നിവർ മുഖ്യാതിഥികളാകും. ഉച്ചകഴിഞ്ഞ് രണ്ടിന് യാത്രയയപ്പ് സമ്മേളനം സിനിമാതാരം ബിജു പപ്പൻ ഉദ്ഘാടനം ചെയ്യും. മൂന്ന് മുതൽ വിവിധ കലാപരിപാടികൾ.