സ്കൈ ലിഫ്റ്റ് ഫ്ളാഗ് ഓഫ് ചെയ്തു
1297563
Friday, May 26, 2023 11:24 PM IST
കൊല്ലം: കെഎസ്ഇബിഎല്‍ ആധുനികവത്കരണത്തിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡ് കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിളിന് 17.25 ലക്ഷം രൂപ ചെലവില്‍ വാങ്ങി നല്കിയ സ്കൈ ലിഫ്റ്റിന്റെ ഫ്ളാഗ് ഓഫ് എം നൗഷാദ് എം എല്‍ എ നിര്‍വഹിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ എന്‍ നാഗരാജന്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ നൗഷാദ്, ആശാ അശോകന്, കെ എസ് ബീനകുമാരി, എം കെ ലത, ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ ആദ്യത്തെ പദ്ധതിയാണ്. സ്കൈ ലിഫ്റ്റ് ഉപയോഗിച്ച് ഓവര്‍ ഹെഡ് ലൈന്‍ മെയിന്റനന്‍സ്, ലൈനുകളില്‍ സ്പേസര്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങി ആയാസരഹിതവും അപകടരഹിതവുമായി ജീവനക്കാര്‍ക്ക് ജോലികള്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് സവിശേഷത. മിനിലോറിയില്‍ രൂപകല്പന നടത്തിയതും രണ്ടുപേര്‍ക്ക് കയറാവുന്ന ഇന്‍സുലേറ്റഡ് ക്യാബിനോടുകൂടിയ ചെറിയ ഹൈഡ്രോളിക് ലിഫ്റ്റാണ് സ്കൈ ലിഫ്റ്റ്.
കൊല്ലം സര്‍ക്കിളിന് കീഴിലുള്ള വിവിധ ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ ആവശ്യത്തിനായി ഉപയോഗിച്ച് തുടങ്ങി.
തീയതി നീട്ടി
കൊല്ലം: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രിന്റിംഗ് സാമഗ്രികളുടെ വിതരണത്തിനായി വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ലഭിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ നീട്ടി. ഫോണ്‍: 0474 2795017.