കൈ​ന​ക​രി ത​ങ്ക​രാ​ജ് അ​നു​സ്മ​ര​ണം ഇ​ന്ന്
Saturday, April 1, 2023 11:20 PM IST
കു​ണ്ട​റ: ഇ​ന്ത്യ​ൻ പീ​പ്പി​ൾ​സ് തീ​യേ​റ്റ​ർ അ​സോ​സി​യേ​ഷ​ൻ(​ഇ​പ്റ്റ)​കേ​ര​ള​പു​രം മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​ന​ക​രി ത​ങ്ക​രാ​ജി​ന്‍റെ ഒ​ന്നാ​മ​ത് ച​ര​മ​വാ​ർ​ഷി​കം ഓ​ർ​മ്മ​പൂ​ക്ക​ൾ എ​ന്ന പേ​രി​ൽ ആ​ച​രി​ക്കും. കൈ​ന​ക​രി​യു​ടെ കേ​ര​ള​പു​രം വേലംകോ​ണ​ത്തെ വ​സ​തി​യി​ൽ വൈ​കു​ന്നേ​രം നാലിന് ​നാ​ട​ക ഗാ​ന​ങ്ങ​ളി​ലൂ​ടെ എ​ന്ന പ​രി​പാ​ടി ന​ട​ക്കും , ഇ​പ്റ്റ​യാ​ണ് അ​വ​ത​ര​ണം.​വൈ​കു​ന്നേ​രം നാലിന് ​ഇ​പ്റ്റ കേ​ര​ള​പു​രം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​പ്പ​ൻ കേ​ര​ള​പു​ര​ത്തി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​പ്റ്റ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം മ​ണി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി ​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, കെ ​പി സ​ജി​നാ​ഥ് , ഇ​പ്റ്റ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി മു​രു​ക​ലാ​ൽ, ച​ന്ദ്ര​ൻ കൈ​ന​ക​രി, പി ​പു​ഷ്പ​രാ​ജ്, ബൈജു പു​നു​ക്ക​ന്നൂ​ർ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 6.30​ന് മ​ജീ​ഷ്യ​ൻ ആ​ർ​സി ബോ​സി​ന്‍റെ മാ​ജി​ക് ഷോ​യും ന​ട​ക്കും.

മാ​തൃ​കാ കൃ​ഷി​ത്തോ​ട്ടം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

കൊല്ലം: വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ള്‍​ക്ക് മാ​തൃ​ക കൃ​ഷി​ത്തോ​ട്ടം പ​ദ്ധ​തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ഹ​ര്‍​ഷ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ള്‍, കു​ടും​ബ​ശ്രീ ക​ര്‍​ഷ​ക സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ കാ​ര്‍​ഷി​ക ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ക. ജൈ​വ​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സൗ​ജ​ന്യ​മാ​യി ന​ടീ​ല്‍ വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്തു.