നാഷണൽ സർവീസ് സ്കീം സർവേ നടത്തി
1281342
Sunday, March 26, 2023 11:00 PM IST
ചവറ : ഭാരത സർക്കാർ സ്പോർട്സ് യുവജനകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീം വഴി രാജ്യത്ത് നടന്നു വരുന്ന ദേശീയ സർവേയുടെ ഭാഗമായി ചവറ സർക്കാർ ബി ജെ എം കോളജിലെ എൻഎസ്എസ് പങ്കാളിത്ത ഗ്രാമത്തിൽ സർവേ നടത്തി.
15 നും 29 നും ഇടയിൽ പ്രായമുള്ളതും നിലവിൽ വിദ്യാഭ്യാസം തുടരാത്തതും സ്ഥിര വരുമാനത്തിനോ ലാഭത്തിനോ ഉള്ള തൊഴിലിൽ ഏർപ്പെടാത്തതുമായ യുവ ജനങ്ങളുടെ വിവരങ്ങളാണ് സർവേയിലൂടെ ശേഖരിക്കുന്നത്.
സർവേയുടെ ചോദ്യാവലിയുടെ പരിശീലനം സർവേ ട്രെയിനറും ജില്ലാ കോഡിനേറ്ററുമായ ഡോ.ജി ഗോപകുമാർ നൽകി. തുടർന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. മിനിത ആർ , വോളണ്ടിയർ ലീഡർമാരായ ഹരികൃഷ്ണൻ, ദേവിക, ഗോകുൽ, മഹിമ അശ്വതി, പാർവതി, വിഷ്ണു, മായ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പങ്കാളിത്ത ഗ്രാമത്തിൽ സർവേ സംഘടിപ്പിച്ചു.
ബിജെഎം കോളജ് പ്രിൻസിപ്പൽ ഡോ. അനിത പി ഉദ്ഘാടനം ചെയ്തു.