മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1264031
Wednesday, February 1, 2023 10:52 PM IST
കൊല്ലം: മനുഷ്യാവകാശ സംരക്ഷണ സമിതിയുടെയും, കൊല്ലം ബിഷപ് ബെൻസിഗർ ആശുപത്രിയുടേയും,സംയുക്താഭിമുഖ്യത്തിൽ ഇരവിപുരം സെന്റ് ജോൺസ് ഇടവകയുടെയും സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു.
ബിഷപ് ബെൻസിഗർ ആശുപത്രിയുടെ 75-ാമത് വാർഷികത്തോടനുബന്ധിച്ചു ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ സൗജന്യ മെഗാ മെഡിയ്ക്കൽ ക്യാമ്പ് നടത്തിയത്. എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ അധ്യക്ഷത വഹിച്ചു.
റിട്ട. സൂപ്രണ്ട് ഓഫ് പോലീസും, ബെൻസിഗർ ആശുപത്രിയുടെ അഡ്മിനിസ്റ്റേറ്ററുമായ ജയിംസ് മുഖ്യപ്രഭാഷണം നടത്തി.
വിശിഷ്ടാതിഥിയായി പങ്കെടുത്ത ഫാ.ജോർജ് സെബാസ്റ്റ്യനെ സമിതി രക്ഷാധികാരി ഡോ. വിനോദ് ലാൽ ആദരിച്ചു.
യോഗത്തിൽ മുൻ ജയിൽ ഡിഐജിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബി പ്രദീപ്, കൗൺസിലർമാരായ പ്രിയദർശൻ, റ്റി.പി അഭിമന്യു, സുനിൽ ജോസ്, പിആർഒ ജി.ശങ്കർ, അജു നിൽസൻ, ജിൻസി ജോൺസൻ, സംസ്ഥാന സെക്രട്ടറി കെന്നത് ഗോമസ് എന്നിവർ പ്രസംഗിച്ചു.