പട്ടത്താനം ഗവ. യു പി സ്കൂളിൽ കലണ്ടർ പ്രകാശനം ഇന്ന്
1263121
Sunday, January 29, 2023 11:11 PM IST
കൊല്ലം: ലഹരിമുക്ത കേരളം എന്ന ആശയ പ്രചരണാർഥം പട്ടത്താനം ഗവ.എസ് എൻ ഡി പി യു പിസ്കൂൾ വിദ്യാർഥികൾ ലഹരിമുക്ത കാമ്പയിനിലുൾപ്പെടുത്തി തയാറാക്കിയ സ്കൂൾ കലണ്ടർ ഉണർവ് 2023 ഇരവിപുരം എം എൽ എ എം നൗഷാദ് ജനുവരി ഇന്ന് രാവിലെ 10.30 ന് പ്രകാശനം ചെയ്യും. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി ഉദയകുമാർ കലണ്ടർ ഏറ്റുവാങ്ങും.
അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എ അഭിലാഷ് മുഖ്യപ്രഭാഷണം നടത്തും. വടക്കേവിള ഡിവിഷൻ കൗൺസിലർ എസ് ശ്രീദേവിയമ്മ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രഥമാധ്യാപകൻ വി വിജയകുമാർ പ്രസംഗിക്കും.
പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ കലാമേള -കുട്ടിക്കിലുക്കം 23 വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ എസ് സവിതാദേവി ഉദ്ഘാടനം ചെയ്യും. അമ്മൻനട ഡിവിഷൻ കൗൺസിലർ പ്രേം ഉഷാർ, പി ടി എ പ്രസിഡന്റ് എസ് ഷൈലാൽ, കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ , സീനിയർ അസിസ്റ്റന്റ് ജ്യോതി പി എൽ, സ്കൂൾ ലീഡർ അയിഷ എസ് ജെ, സ്റ്റാഫ് സെക്രട്ടറി ബി നജു എന്നിവർ പ്രസംഗിക്കും. കിഡ്സ് ഫെസ്റ്റ് കുട്ടിക്കിലുക്കത്തിൽ പ്രീ പ്രൈമറി വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അവാർഡുദാനവും നടക്കും. ചടങ്ങിനോടനുബന്ധിച്ച് സ്കൂൾ മാതൃസമിതി ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കും.