മഹാഗണപതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികവും
1262226
Wednesday, January 25, 2023 11:27 PM IST
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികവും ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും ഇന്ന് മുതൽ ഫെബ്രുവരി രണ്ടു വരെ നടക്കും.
ഇന്ന് പുനഃപ്രതിഷ്ഠാ വാർഷികം ക്ഷേത്രം തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. വൈകുന്നേരം 5.30 ന് ഭാഗവത സപ്താഹ സമാരംഭ സഭ കരിമ്പിൻപുഴ ശങ്കരാശ്രമം മഠം സ്വാമി ആധ്യാത്മികനന്ദ ഭദ്രദീപം കൊളുത്തും. തുടർന്ന് പൊതുസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത ഗോപൻ ഉദ്ഘാടനം ചെയ്യും.
27 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കുന്ന സപ്താഹ ജ്ഞാന യജ്ഞത്തിന്റെ യജ്ഞാചാര്യൻ ഗുരുവായൂർ വിദ്യാവിഭൂഷൺ ആചാര്യ സിപി നായർ നിർവഹിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജൻബാബു, വൈസ് പ്രസിഡന്റ് അമ്പിളി, സെക്രട്ടറി സ്മിത രവി, ഉപദേശകസമിതി അംഗങ്ങളായ എൻ രവീന്ദ്രൻപിള്ള, വി. അനിൽകുമാർ, ഷീല ഉല്ലാസ്, ജയകുമാർ, ശ്രീകുമാർ, മണിയൻപിള്ള, ആർ. റോഷൻ, കെ രാമചന്ദ്രൻപിള്ള, ശരത്, കെ ഷിജു, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ എം. ഗോപകുമാർ, അഡിമിനിസ്ട്രേറ്റീവ് ഓഫിസർ മനു എസ് എന്നിവർ അറിയിച്ചു.