എംഎഫ്എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക്
1246670
Wednesday, December 7, 2022 11:25 PM IST
ചവറ: അണ്ണാമലൈ സർവകലാശാലയിൽ നിന്ന് എംഎഫ്എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടി ചവറ പന്മന വടുതല സ്വദേശിനി ശ്രുതി വി പിള്ള.
വടുതല ശ്രുതി ലയ എ സ്പേസ് ഫോർ ക്ലാസിക്കൻ ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ ഡയറക്ടറാണ്. ചവറ കോട്ടയ്ക്കകം ശ്രുതിലയത്തിൽ ഉദയലക്ഷ്മിയുടെയും പരേതനായ വിക്രമൻ പിള്ളയുടെയും മകളാണ്. പന്മന വടുതല ചൈത്രത്തിൽ വിശാഖ് വി കുമാറാണ് ഭർത്താവ്. മൂന്നാം വയസിൽ അമ്മയുടെ ശിക്ഷണത്തിൽ നൃത്ത പഠനം തുടങ്ങിയ ശ്രുതി, സ്കൂൾ, സർവകലാശാല കലോത്സവങ്ങളിൽ നിരവധി തവണ കലാതിലകപട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.
നിയമന നിഷേധം: നടപടി വേണം
കൊല്ലം: ചവറ സ്വദേശി നിഷ ബാലകൃഷ്ണന് ജോലി നഷ്ടപ്പെടുത്താൻ ബോധപൂർവം ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് കൊല്ലം പീപ്പിൾ സോഷ്വോ-കൾച്ചറൽ ഫോറം പ്രസിഡന്റ് എ.ജെ. ഡിക്രൂസ് ജനറൽ സെക്രട്ടറി എസ്. സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഉദ്യോഗാർഥിക്ക് നഷ്ടമായ ജോലി ലഭിക്കാനും നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.