ജി​ല്ലാ കേ​ര​ളോ​ത്സ​വം 10 മു​ത​ല്‍
Wednesday, December 7, 2022 11:09 PM IST
കൊല്ലം: ജി​ല്ലാ കേ​ര​ളോ​ത്സ​വം ‍ 10 മു​ത​ല്‍ 12 വ​രെ വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ​പ​ര​വും കാ​യി​ക​പ​ര​വു​മാ​യ ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 10ന് ​രാ​വി​ലെ 10 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ മ​ന്ത്രി കെ.​എ​ന്‍.​ ബാ​ല​ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ. ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​നാ​കും. എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി. കെ. ​ഗോ​പ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​മ​ലാ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍​സ്മാ​ര​ക ഹാ​ള്‍, ലാ​ല്‍​ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യം, ക്യു​എ​സി ഗ്രൗ​ണ്ട്, രാ​മ​വ​ര്‍​മ ക്ല​ബ്, ആ​ശ്രാ​മം മൈ​താ​നം, ഹോ​ക്കി സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍. 12ന് ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍ സ്മാ​ര​ക​ഹാ​ളി​ല്‍ വൈ​കുന്നേരം നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ.​ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​നാ​കും.
കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഡോ.​പി.​കെ.​ഗോ​പ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​മ​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിക്കും. ക​ലാ​വി​ഭാ​ഗം സ​മ്മാ​ന​ദാ​നം എം.​മു​കേ​ഷ് എംഎ​ല്‍​എ​യും കാ​യി​ക​വി​ഭാ​ഗം സ​മ്മാ​ന​ദാ​നം ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണും നി​ര്‍​വ​ഹി​ക്കും.