സംസ്കൃതനാടകം : പതിവ് തെറ്റിക്കാതെ ആവണീശ്വരം
1245180
Friday, December 2, 2022 11:13 PM IST
അഞ്ചൽ : സംസ്കൃതം എച്ച്എസ് വിഭാഗം നാടകമത്സരത്തിൽ ഇക്കുറിയും ആവണീശ്വരം എപിപിഎംവിഎച്ച്എസ്എസ് പതിവ് തെറ്റിച്ചില്ല.
തുടര്ച്ചയായി നാലാംതവണയാണ് സ്കൂള് ഒന്നാം സ്ഥാനം നേടുന്നത്. 2000 വർഷം മുൻപ് ശൂദ്രകൻ രചിച്ച മൃച്ഛകടികം എന്ന നാടകം നിലവിലുള്ള സാമൂഹിക പ്രശ്നങ്ങൾ വിവരിക്കുന്നതായിരുന്നു. ചാരുദത്തന്റേയും വസന്തസേനയുടെയും വിശുദ്ധ പ്രണയവും ശകാരകൻ എന്ന വില്ലന്റെ ദുഷ്ടബുദ്ധിയും വധശിക്ഷയിൽ നിന്നും രക്ഷപ്പെടുന്ന ചാരുദത്തന്റേയും അഭിനയ മുഹൂർത്തങ്ങളാണ് ഇക്കുറി വേദിയിൽ എത്തിയത്.
കൊടുമൺ ഗോപാലകൃഷ്ണൻ രചന നിർവഹിച്ച നാടകം സ്കൂളിലെ സംസ്കൃതം അധ്യാപിക മാലിനിരഘുനാഥിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്. ജില്ലാ തലത്തിൽ മികച്ച നടിയായി നാടകത്തിലെ വസന്തസേനയായി വേഷം ചെയ്ത പി.എസ് ദേവിപ്രിയ തെരഞ്ഞെടുത്തു.