ചാത്തന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും
1242675
Wednesday, November 23, 2022 11:22 PM IST
ചാത്തന്നൂർ : മൂന്ന് ദിവസമായി ചാത്തന്നൂരിൽ നടന്നു വരുന്ന ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും എൽപി ജനറൽ വിഭാഗങ്ങളിൽ എഴിപ്പുറം എൽപിഎസും യുപി വിഭാഗത്തിൽ അമൃത എഎച്ച്എസ്എസ് പാരിപ്പള്ളി, എച്ച്എസ് വിഭാഗത്തിൽ ചാത്തന്നൂർ എൻഎസ്എസ്എച്ച്എസ്എസ്, എച്ച്എസ്എസ് വിഭാഗത്തിൽ എൻഎസ്എസ്എച്ച്എസ്എസ് ചാത്തന്നൂരും ഒന്നാം സ്ഥാനത്ത് തുടരുന്നു .
അറബിക് എൽപി.വിഭാഗത്തിൽ വാഴപ്പള്ളി എൽപിഎസും ഗവ. ന്യൂ എൽപിഎസ് ഇരവിപുരവും മുന്നിലാണ്. യുപി അറബിക് വിഭാഗത്തിൽ പിവിയുപിഎസ് പേരേത്തും എച്ച്എസ് അറബിക് വിഭാഗത്തിൽ എകെഎംഎച്ച്എസ്. എസ്. മൈലാപ്പൂരും, കണ്ണനല്ലൂർ എംകെഎൽഎംഎച്ച്എസ്എസും മുന്നിലെത്തി.
സംസ്കൃതം യുപി, എച്ച്എസ് വിഭാഗങ്ങളിൽ എഎസ് എച്ച്എസ്എസ് പാരിപ്പള്ളിയാണ് മുന്നിൽ
ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള അധ്യക്ഷത വഹിക്കും.