ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളെ വ​ധി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത് അ​ധാ​ർ​മി​ക​ത ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് ബി​ഷ​പ്
Friday, October 7, 2022 11:11 PM IST
കൊ​ല്ലം : അ​ക്ര​മ​കാ​രി​യാ​യ പ​ട്ടി​യെ കൊ​ല്ലാ​ൻ അ​നു​വാ​ദം കൊ​ടു​ക്കാ​ത്ത നാ​ട്ടി​ൽ നി​ഷ്ക​ള​ങ്ക​രാ​യ ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളെ വ​ധി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത് അ​ധാ​ർ​മി​ക​ത ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി.
സ്ത്രീ​ക​ൾ​ക്ക് ആ​രു​ടെ​യും അ​നു​വാ​ദ​മി​ല്ലാ​തെ ഗ​ർ​ഭഛി​ദ്ര​മാ​കാ​മെ​ന്ന വി​ധി​യും അ​ത് വ​രു​ത്തി വെ​ക്കു​ന്ന വി​ന​ക​ളും ഇ​ല്ലാ​യ്മ ചെ​യ്യാ​നും എം ​റ്റി പി ​ആ​ക്ടി​നെ​തി​രെ പോ​രാ​ടു​വാ​നും കൊ​ല്ലം രൂ​പ​ത പ്രോ​ലൈ​ഫ് സ​മി​തി ആ​രം​ഭി​ച്ച പ്രാ​ർ​ഥ​നാ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
കു​ട്ടി​യേ​ക്കാ​ൾ വ​ലു​താ​ണോ പ​ട്ടി എ​ന്ന് ചി​ന്തി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ന​മ്മു​ടെ നി​യ​മ​സം​ഹി​ത​ക​ൾ മാ​റു​മ്പോ​ൾ അ​ധി​കാ​രി​ക​ളി​ൽ ആ​ശ്ര​യി​ക്കാ​തെ ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ച്ചു​ള്ള പോ​രാ​ട്ടം വേ​ണ്ടി വ​രി​ക​യാ​ണ്. ഇ​ന്ന് മു​ത​ൽ അ​ഗ​ണ്ഡ ജ​പ​മാ​ല​യും പ്രാ​ർ​ഥ​ന​ക​ളും ആ​രം​ഭി​ക്കും. അ​തി​ന്‍റെ തു​ട​ക്ക​മാ​യി പ്രോ​ലൈ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ടി​ന് ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ജ​പ​മാ​ല കൈ​മാ​റി.
രൂ​പ​താ പ്രോ​ലൈ​ഫ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്രോ​ലൈ​ഫ് രൂ​പ​ത കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, കെ ​സി ബി ​സി പ്രോ​ലൈ​ഫ് സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ, കെ ​സി ബി ​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​ജെ ഡി​ക്രൂ​സ്, പ്രോ​ലൈ​ഫ് രൂ​പ​ത സ​മി​തി അം​ഗ​ങ്ങ​ളാ​യ ലൂ​സി, സോ​ജാ ലീ​ൻ ഡേ​വി​ഡ്,മേ​ബി​ൾ, കു​ഞ്ഞു​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.