പി​എ​സ്​സി വ​ണ്‍ ടൈം ​ വെ​രി​ഫി​ക്കേ​ഷ​ന്‍
Wednesday, October 5, 2022 10:43 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ലെ അ​സി​സ്റ്റ​ന്‍റ് സെ​യി​ല്‍​സ്മാ​ന്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍-105/2020) ത​സ്തി​ക​യു​ടെ സാ​ധ്യ​താ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ വ​ണ്‍ ടൈം ​വെ​രി​ഫി​ക്കേ​ഷ​ന്‍ 12, 13, 14 തീ​യ​തി​ക​ളി​ല്‍ ആ​ണ്ടാ​മു​ക്ക​ത്തു​ള്ള പി​എ​സ് സി ജി​ല്ലാ ഓ​ഫീ​സി​ല്‍ ന​ട​ത്തും. ജ​ന​ന​തീ​യ​തി, യോ​ഗ്യ​ത, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ പ്രൊ​ഫൈ​ലി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത് അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ്രൊ​ഫൈ​ല്‍ മെ​സേ​ജ് മു​ഖേ​ന അ​റി​യി​ച്ച ദി​വ​സ​ത്തി​ല്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്രൊ​ഫൈ​ലി​ല്‍ പ​രി​ശോ​ധി​ക്കാം.

എം.​ബി.​എ സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

കൊല്ലം: പു​ന്ന​പ്ര​യി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ​മെ​ന്റ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ല്‍ (ഐ​എം​ടി) ദ്വി​വ​ത്സ​ര ഫു​ള്‍​ടൈം എം.​ബി.​എ പ്രോ​ഗ്രാ​മി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് ഇന്ന് രാ​വി​ലെ 10 ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും.
ഡി​ഗ്രി 50 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ വി​ജ​യി​ച്ച​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0477 2267602, 8590599431, 9847961842, 8301890068.