ജപമാലറാലി ഇന്ന്
1227305
Monday, October 3, 2022 11:10 PM IST
കൊല്ലം: ലൂർദ്പുരം മരിയൻ തീർഥാടന സങ്കേതത്തിലേക്കുള്ള ജലമാലമാസ പ്രഖ്യാപന റാലി ഇന്ന് നാലിന് ആരംഭിക്കും. പട്ടകടവ് ഭാരതരാജ്ഞി കുരിശടിയിൽ നിന്നും ആരംഭിക്കുന്ന റാലിയ്ക്ക് ഇടവക വികാരി ഫാ. ജോയിസൺ ജോസഫ് നേതൃത്വം നൽകും.
ജപമാല റാലി തോപ്പിൽമുക്ക്, അരിനല്ലൂർ പള്ളിമുക്ക്, പടപ്പനാൽ, ലോകരക്ഷക ആശുപത്രി, പുല്ലിക്കാട്ട് സെന്റ് സെബാസ്റ്റ്യൻ കുരിശടി, കോയിവിള പള്ളിമുക്ക്, ബിഷപ് ജെറോം അഭയകേന്ദ്രം, പാവുന്പ പള്ളി, തേരുവിള ജംഗ്ഷൻ വഴി ലൂർദ്പുരം ദേവാലയത്തിൽ സമാപിക്കും. ലൂർദ്പുരം മരിയൻ കേന്ദ്രം വികാരി ഫാ. ലാസർ എസ്. പട്ടകടവ് ജപമാല റാലി സ്വീകരിച്ച് ജപമാല വിളംബര ദിവ്യബലി അർപ്പിക്കും.