ജീവനക്കാർക്ക് സംസ്ഥാന സർക്കാർ ഡിഎ കുടിശിക നൽകണം
1227275
Monday, October 3, 2022 11:02 PM IST
കുണ്ടറ: ജീവനക്കാരുടെ ക്ഷമബത്ത കേന്ദ്രസർക്കാർ 38ശതമാനമാക്കി വർധിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ നാലു ഗഡുകുടിശിക വരുത്തിയിരിക്കുകയാണെന്നും ഇത് അടിയന്തിരമായി അനുവദിക്കണമെന്നും കെജിഇയു കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഉപഭോക്തൃ വിലസൂചികയിലെ വർധന കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ക്ഷാമബത്ത നിശ്ചയിക്കുന്നത്. എന്നാൽ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ സംസ്ഥാന ജീവനക്കാരുടെ ആവശ്യങ്ങളോട് പിന്തിരിപ്പൻ സമീപനമാണ് കാട്ടുന്നതെന്നും കുടിശിക ക്ഷാമബത്ത പൂർണമായും അനുവദിക്കണമെന്നും ജില്ലാ പ്രസിഡന്റ് എ ആരീസ്, സെക്രട്ടറി ശാംദേവ് ശ്രാവണം എന്നിവർ ആവശ്യപ്പെട്ടു.