കാൽനട ജാഥക്ക് ഇന്ന് തുടക്കം
1226048
Thursday, September 29, 2022 10:58 PM IST
പുനലൂർ : എന്റെ ജോലിയെവിടെ എന്ന മുദ്രാവാക്യമുയർത്തി നവംബർ 3 ന് സ്ഥാപക ദിനത്തിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർഥമുള്ള പുനലൂർ ബ്ലോക്ക് തല കാൽനട ജാഥക്ക് ഇന്ന് തുടക്കമാകും.
വൈകുന്നേരം നാലിന് ആര്യങ്കാവിൽ കെ.യു ജനീഷ്കുമാർ എംഎൽഎ ജാഥ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻ കുമാർ അധ്യക്ഷത വഹിക്കും. പത്ത് മേഖലാ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഒക്ടോബർ രണ്ടിന് കരവാളൂരിൽ ജാഥ സമാപിക്കും.
ബ്ലോക്ക് സെക്രട്ടറി എസ്.ശ്യാം ക്യാപ്റ്റനായ ജാഥയിൽ ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻ കുമാർ മാനേജരായും,ജില്ലാ കമ്മിറ്റി അംഗം നൃപരാജ് വൈസ് ക്യാപ്റ്റനായും പ്രവർത്തിക്കും.ബ്ലോക്ക് ട്രഷറർ എ.ബി ഷൈനു, സഹ ഭാരവാഹികളായ സുജിൻ സുന്ദരൻ,ശ്യാം കരവാളൂർ, ബിൻസ്മോൻ തെന്മല,ഷഫ്ന ഷാജഹാൻ എന്നിവർ നേതൃത്വം നൽകും.