ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
1226042
Thursday, September 29, 2022 10:58 PM IST
കൊല്ലം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്ഷന് സ്കീം പെന്ഷന് ലഭിക്കുന്നവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഡിജിറ്റല്‍ ജീവന് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
കൊല്ലം റീജിയണല്‍ പി.എഫ് ഓഫീസിന്റെ പരിധിയില്‍ മൂന്നുവര്‍ഷത്തിലധികമായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്കാത്തവരുടെ പെന്ഷന് ലഭിക്കുന്നതിനായി പിപിഒ, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി പി.എഫ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. മരണപ്പെട്ടവരുടെ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തി വിവരങ്ങള്‍ പി.എഫ് ഓഫീസ് ബാങ്ക് എന്നിവിടങ്ങളില്‍ അറിയിക്കേണ്ടതാണെന്ന് റീജിയണല്‍ പി.എഫ് കമ്മീഷണര്‍ അറിയിച്ചു.
അത് ലറ്റിക് മീറ്റ് ഇന്നും നാളെയും
കൊല്ലം: സിഐഎസ് സിഇ കേരള റീജീയൺ സോൺ -എ ' ഐ.സിഎസ്ഇ/ഐഎസ്സി അത് ലറ്റിക് മീറ്റ് ഇന്നും നാളെയും കൊല്ലം ലാൽബഹദൂർ സ്റ്റേഡിയത്തിൽ നടക്കും.
അത് ലറ്റിക് മീറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 -ന് എൻ.കെ. പ്രേമചന്ദ്രൻ എംപി നിർവഹിക്കും. മേയർ പ്രസന്നാ ഏണസ്റ്റ് അധ്യക്ഷത വഹിക്കും. അത് ലറ്റിക് മീറ്റിന് ആതിഥേയത്വം വഹിക്കുന്നത് തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ- ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളാണ്.
സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സിൽവി ആന്റണി പ്രസം ഗിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും മുന്നൂറോളം അത് ലറ്റുകൾ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.