ഹ​ര്‍​ത്താ​ൽ ദി​ന​ത്തി​ൽ ബ​സി​ന്‍റ ‌ചി​ല്ല് ത​ക​ര്‍​ത്ത​വ​ർ അ​റ​സ്റ്റി​ൽ
Wednesday, September 28, 2022 11:01 PM IST
കൊ​ട്ടാ​ര​ക്ക​ര: ഹ​ർ​ത്താൽ ദിനത്തിൽ ഓ​യൂ​രി​ൽ നി​ന്നും ആ​യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർടി​സി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത ര​ണ്ട് പേ​രെ പൂ​യ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഓ​യൂ​ർ ചു​ങ്ക​ത്ത​റ റി​യാ​സ് മ​ൻ​സി​ലി​ൽ റാ​സി​യ (38), ഓ​യൂ​ർ ചു​ങ്ക​ത്ത​റ ഷെ​മീ​റ മ​ൻ​സി​ലി​ൽ ആ​ഷി​ക്ക് (24 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലായ​ത്. മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ബ​സി​ന്‍റെ പി​റ​കെ വ​ന്ന പ്ര​തി​ക​ൾ താ​ന്നി​മൂ​ട് ജം​ഗ്‌​ഷ​ന്‌ സ​മീ​പം വ​ച്ച് ക​ല്ലെ​ടു​ത്തെ​റി​ഞ്ഞ് ഗ്ലാ​സ് പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ​പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.