യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
1225502
Wednesday, September 28, 2022 1:51 AM IST
അഞ്ചല്‍ : ഏരൂരില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെക്കേവയല്‍ ബിനു വിലാസത്തില്‍ ബിനു (23) നെയാണ് ഇന്നലെ രാവിലെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏരൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വീട് നിര്‍മാണത്തിനു മരം മുറിക്കുന്നത് സംബന്ധിച്ച് മരിച്ച ബിനുവും സഹോദരനും തമ്മില്‍ അടിപിടി ഉണ്ടായിരുന്നു. ഇതില്‍ ബിനു നല്കിയ പരാതിയില്‍ പോലീസ് അന്വേഷണവും തുടങ്ങിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.