സ്റ്റേ​ഡി​യം വ​ക ഭൂ​മി; പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ച് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ
Sunday, September 25, 2022 11:18 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : കു​ല​ശേ​ഖ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി​യി​ലു​ള്ള ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് പു​ത്ത​ൻ​തെ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഡി​യം വ​ക ഭൂ​മി​യു​ടെ മു​ൻ​വ​ശ​ത്ത് നി​ന്ന് അ​ഞ്ച് സെ​ന്‍റ് ഭൂ​മി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന് പ​തി​ച്ചു​ന​ൽ​കി​യ 2007 ലെ ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി സ്റ്റേ ​ചെ​യ്യി​പ്പി​ച്ച് ഭൂ​മി തി​രി​ച്ചു പി​ടി​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കു​ല​ശേ​ഖ​രം പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ശ​നി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ച് പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഭൂ​മി 2007ലെ ​പ​ഞ്ചാ​യ​ത്ത് സ​മി​തി അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​ത്തി​ലൂ​ടെ​യും രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​തി​ച്ചു ന​ൽ​കി​യ​തെ​ന്നും, ഭൂ​മി ന​ൽ​കി​യ ഉ​ത്ത​ര​വ് റ​ദ്ദ് ചെ​യ്യി​പ്പി​ച്ച് ഭൂ​മി തി​രി​ച്ചു പ​ഞ്ചാ​യ​ത്തി​ന് പി​ടി​ക്കാ​നു​ള്ള നി​യ​മ സാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ത്ത ഇ​പ്പോ​ഴ​ത്തെ പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഉ​ചി​ത​മാ​യി ച​ർ​ച്ച ചെ​യ്തു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ലെ ഏഴം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട് പ്ര​മേ​യം ന​ൽ​കി​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ൾ​ക്കും ച​ർ​ച്ച​യ്ക്ക് പോ​ലും ത​യാ​റാ​കാ​ത്ത പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട് സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

കാ​യി​ക​വി​നോ​ദ​ങ്ങ​ൾ ക്കാ​യി താ​ലൂ​ക്കി​ൽ ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള ഭൂ​മി​യാ​ണി​തെ​ന്നും സ്ഥ​ല​പ​രി​മി​തി മൂ​ലം സ്റ്റേ​ഡി​യ​ത്തി​ന് പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​മ്പോ​ൾ ഉ​ള്ള ഭൂ​മി മ​റ്റ് ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​തി​ച്ചു ന​ൽ​കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് സ​മി​തി യു​വ​ജ​ന​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന വ​ഞ്ച​ന​യാ​ണെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ യൂ​സ​ഫ് കു​ഞ്ഞ്, ഇ​ർ​ഷാ​ദ് ബ​ഷീ​ർ, ദീ​പ​ക്ക്, സ്നേ​ഹ​ല​ത, സൗ​മ്യ എ​സ് പ്രേം ​കൃ​ഷ്ണ​ൻ, ഹു​സൈ​ബ റ​ഷീ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.