വോ ട്ടർ പട്ടികയിലെ ഇരട്ടവോ ട്ടുകൾ നീക്കം ചെയ്യാൻ നടപടിയുണ്ടാകണം: എ.എ.അസീസ്
Sunday, April 21, 2024 11:22 PM IST
കൊ​ല്ലം :ലോ​ക​്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ആ​യി​ര​ക​ണ​ക്കി​ന് ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള​ള​താ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ ചീ​ഫ് ഇ​ല​ക്ഷ​ന്‍ ഏ​ജ​ന്‍റ് എ.​എ. അ​സീ​സ് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​നും, ചീ​ഫ് ഇ​ല​ക്ട്ര​ല്‍ ഓ​ഫീ​സ​ര്‍ കേ​ര​ള​യ്ക്കും, ഒ​ബ്സ​ര്‍​വ​ര്‍​ക്കും, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്കും പ​രാ​തി ന​ല്‍​കി. ഇ​ര​ട്ട വോ​ട്ടു​ക​ള്‍ നീ​ക്കം ചെ​യ്യു​വാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഒ​രാ​ളി​നെ​യും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​വ​ണ്ണം ഇ​ല​ക്ഷ​ന്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര​വ​ധി ഇ​ര​ട്ട വോ​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ച് ബി​എ​ല്‍​ഒ മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും വി​വ​രം ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​നെ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​വാ​നോ ഇ​ര​ട്ട വോ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നോ ത​യാ​റാ​യി​ല്ല. ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ കാ​ലാ​കാ​ല​ങ്ങ​ളി​ലു​ള​ള നി​ര്‍​ദ്ദേ​ശം പാ​ലി​ക്കു​ന്ന​തി​ന് പ​ക​രം ബി​എ​ല്‍​ഒ മാ​ര്‍ ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​യ സി​പി​എമ്മിന്‍റെ നേ​താ​ക്ക​ളു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും മ​ന​സിലാ​ക്കു​വാ​ന്‍ ക​ഴി​യു​ന്ന​ത് ഇ​ര​ട്ട വോ​ട്ടു​യു​ള​ള​തി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും സി​പി​എമ്മി ന്‍റെ നേ​താ​ക്ക​ന്‍​മാ​രോ പ്ര​വ​ര്‍​ത്ത​ക​രോ അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​ണ്.

ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ പൂ​ര്‍​ണമാ​യും ത​ട​യേ​ണ്ട​താ​ണ്. ഒ​രാ​ള്‍​ക്ക് ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​യ്ക്ക് ഒ​ന്നി​ല്‍​കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​വും തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ്. ഒ​രാ​ള്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ്.
ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കു​വാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഒ​രാ​ള്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​ത് ത​ട​യാ​ന്‍ ശ​ക്ത​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഗൗ​ര​വ​വും ശി​ക്ഷ​യും സം​ബ​ന്ധി​ച്ച് വോ​ട്ട​ര്‍​മാ​ര്‍​ക്ക് അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​വാ​ന്‍ ആ​വ​ശ്യ​മാ​യ വ്യാ​പ​ക​മാ​യ അ​വ​ബോ​ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്ത​ണ​മെ​ന്നും മുൻഎംഎൽഎ കൂടിയായ എ.​എ.​അ​സീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.