ചെ​ങ്ങ​മ​നാ​ട് ക​ത്തോ​ ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ പെരു​ന്നാ​ളി​ന് കൊ​ ടി​യേ​റി
Sunday, April 21, 2024 11:22 PM IST
കൊ​ട്ടാ​ര​ക്ക​ര: ചെ​ങ്ങ​മ​നാ​ട് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ വി. ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ പെ​രു​ന്നാ​ളി​നും ഇ​ട​വ​ക സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​നും തു​ട​ക്ക​മാ​യി. 29 ന് ​സ​മാ​പി​ക്കും.

തി​രു​ക്ക​ർ​മങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് ഭ​ട്ട​ശേരി പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ വൈ​കുന്നേരം അഞ്ചിന് സ​ന്ധ്യാ പ്രാ​ർ​ഥന, വി.​കു​ർ​ബാ​ന, ഗാ​ന​ശു​ശ്രൂ​ഷ, ബു​ധ​ൻ മു​ത​ൽ വെ​ള്ളി​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ക്കും.

23 ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, 28ന് ​വൈ​കു​ന്നേ​രം അഞ്ചിന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, 29ന് ​രാ​വി​ലെ എട്ടിന് ​ആ​ഘോ​ഷ​ക​ര​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നേ​ർ​ച്ച വി​ള​മ്പ് എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജു ഉ​മ്മ​ൻ, നി​തി​ൻ.പി.ലൂ​ക്കോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.