ഇ​ട​തു​പ​ക്ഷ എം​പി​മാ​രു​ടെ എ​ണ്ണം കൂ​ട്ട​ണം: ത​പ​ൻ​സെ​ൻ
Sunday, April 21, 2024 11:22 PM IST
ച​വ​റ: രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളെ ചൂ​ഷ​ണം ചെ​യ്ത് ചോ​ര ഊ​റ്റി കു​ടി​ക്കു​ന്ന കോ​ർ​പറേ​റ്റു​ക​ളെ ത​ട​യ​ണ​മെ​ങ്കി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ട​തു​പ​ക്ഷ എം​പി​മാ​രു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന് സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ത​പ​ൻ​സെ​ൻ പ​റ​ഞ്ഞു. കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​മു​കേ​ഷി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​ട​തു പ​ക്ഷ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന തൊ​ഴി​ലാ​ളി പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ത​പ​ൻ​സെ​ൻ.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി കോ​ർ​പറേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി രാ​ജ്യ​ത്ത് നി​യ​മ​ങ്ങ​ൾ മാ​റ്റി എ​ഴു​തു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​ത സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് രാ​ജ്യ​ത്ത് ഉ​ള​ള​തെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം തെര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴം അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ടി. ​മ​നോ​ഹ​ര​ൻ, സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ, എം.എ​ച്ച് ഷാ​രി​യാ​ർ, ആ​ർ. ര​വീ​ന്ദ്ര​ൻ, ജി. ​മു​ര​ളീ​ധ​ര​ൻ, എ​സ്.ശ​ശി​വ​ർ​ണൻ, ആ​ർ. സു​രേ​ന്ദ്ര​ൻ പി​ള്ള, വി.സി ര​തീ​ഷ് കു​മാ​ർ, രാ​ജ​മ്മ ഭാ​സ്ക​ര​ൻ, ആ​ർ. മു​ര​ളി, ടി.​എ ത​ങ്ങ​ൾ, എ​സ്. സോ​മ​ൻ, പി.ബി ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.