ദേ​ശീ​യ അ​ഗ്‌​നി​സു​ര​ക്ഷാ വാ​രാ​ച​ര​ണം കെഎംഎംഎ​ല്ലി​ല്‍ സ​മാ​പി​ച്ചു
Sunday, April 21, 2024 11:22 PM IST
ച​വ​റ : 14 മു​ത​ല്‍ ആ​രം​ഭി​ച്ച ദേ​ശീ​യ അ​ഗ്‌​നി​സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന് കെഎംഎംഎ​ല്ലി​ല്‍ സ​മാ​പ​ന​മാ​യി. സ​മാ​പ​ന സ​മ്മേ​ള​നം കെഎംഎംഎ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി. ​പ്ര​ദീ​പ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന​ത്തെ പൊ​തു​മേ​ഖ​ലാ സ്ഥ​ാപ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും ശ​ക്ത​മാ​യ ഫ​യ​ര്‍ ക്രൂ ​സം​വി​ധാ​ന​മാ​ണ് കെഎംഎംഎ​ല്ലി​ലു​ള്ള​ത്. കൊ​ല്ലം ജി​ല്ല​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കാ​നും ക​മ്പ​നി​യി​ലെ ഫ​യ​ര്‍ റ​സ്‌​ക്യൂ സം​വി​ധാ​ന​ത്തി​ന് ക​ഴി​യു​ന്നു​ണ്ടെ​ന്നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 2400ല്‍ ​അ​ധി​കം ആ​ളു​ക​ള്‍​ക്ക് അ​ഗ്നി​സു​ര​ക്ഷാ ബോ​ധ​വ​ല്‍​ക​ര​ണം ന​ട​ത്താ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ഒ​ാട്ടോ​റി​ക്ഷ ഡ്രൈ​വ​മാ​ര്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കാ​ണ് ബോ​ധ​വ​ല്‍​ക​ര​ണം ന​ട​ത്തി​യ​ത്. കൊ​ല്ല​ത്ത് മെ​ഡി​ക്ക​ല്‍ കോ​ര്‍​പറേ​ഷ​ന്‍ വെ​യ​ര്‍​ഹൗ​സി​ന് തീ​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഗ്യാ​സ് ടാ​ങ്ക​ര്‍ അ​പ​ക​ട​ത്തി​ലും ടി​എ​സ് ക​നാ​ലി​ല്‍ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളു​മാ​യി എ​ത്തി​യ ഹൗ​സ് ബോ​ട്ടി​ന് തീ​പി​ടി​ച്ച​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കെഎംഎംഎ​ല്ലി​ല്‍ നി​ന്നു​ള​ള ഫ​യ​ര്‍ റ​സ്‌​ക്യൂ സം​വി​ധാ​നം സ​ജീ​വ​മാ​യി​രു​ന്നു. മു​ത​ല​പ്പൊ​ഴി​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശ​പ്ര​പ​കാ​രം കെ​എംഎംഎ​ല്‍ ടീം ​സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

ദേ​ശീ​യ അ​ഗ്‌​നി​സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളാ​ണ് ക​മ്പ​നി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്. ച​വ​റ ബി​ജെ​എം കോ​ളജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കെ ​എംഎംഎ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ഗ്‌​നി സു​ര​ക്ഷാ ബോ​ധ​വ​ല്‍​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ക​യും അ​ഗ്‌​നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക പ​രി​ശീ​ല​ന​വും ന​ല്‍​കി. ഒ​പ്പം ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​വി​ധ ര​ക്ഷാ​പ്ര​വ​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ത​ത്സ​മ​യ പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു.

കെഎംഎംഎ​ല്‍ ടി.​പി യൂ​ണി​റ്റ് ഹെ​ഡ് പി.​കെ .മ​ണി​ക്കു​ട്ട​ന്‍ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ച​വ​റ ഫ​യ​ര്‍ ആ​ന്‍റ് റ​സ്‌​ക്യൂ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​എ​സ് സാ​ബു​ലാ​ല്‍ പി.​എ​സ്, കെ ​എംഎംഎ​ല്‍എ​ച്ച് ആ​ര്‍, എം​എ​സ് യൂ​ണി​റ്റ് ഹെ​ഡ് എം.​യു. വി​ജ​യ​കു​മാ​ര്‍, ചീ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ വി. ​അ​നി​ല്‍​കു​മാ​ര്‍, കെഎംഎം​എ​ല്‍ സ​വി​ല്‍, ​യൂ​ട്ടി​ലി​റ്റി, ​ഫ​യ​ര്‍ വി​ഭാ​ഗം ത​ല​വ​ന്‍ റ്റി. ​സി. ര​മേ​ഷ​ന്‍, ഫ​യ​ര്‍ ആ​ന്‍റ് സേ​ഫ്റ്റി മാ​നേ​ജ​ര്‍ എ​സ്.​എ​സ് .സ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.