ശാസ്ത്രീയപഠനം നടത്തി ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കണം: യുവകലാസാഹിതി
1571508
Monday, June 30, 2025 12:55 AM IST
കാഞ്ഞങ്ങാട്: ശാസ്ത്രീയപഠനം നടത്തി അപാകതകള്‍ പരിഹരിച്ച് ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് യുവകലാസാഹിതി ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് എംഎന്‍ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സുനില്‍കുമാര്‍ മനിയേരി അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു, ജയന് നീലേശ്വരം, രാധാകൃഷ്ണന് പെരുമ്പള, കെ. രവീന്ദ്രന്, സുനിത കരിച്ചേരി, രവീന്ദ്രന് മാണിയാട്ട്, പി.പി. നാരായണന്, ഹാരിസ് പള്ളിക്കര, ഷീബ പൊതാവൂര്‍, രാമചന്ദ്രന് കയ്യൂര്‍, കെ. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. രാഘവന് മാണിയാട്ട് സ്വാഗതവും സുനില്‍കുമാര്‍ മനിയേരി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: രാഘവന് മാണിയാട്ട് (പ്രസിഡന്റ്), സുനില്‍കുമാര്‍ മനിയേരി, സുനിത കരിച്ചേരി (വൈസ്പ്രസിഡന്റുമാര്‍), കെ. രവീന്ദ്രന് (സെക്രട്ടറി), യു. രജീഷ്, ജലീല്‍ പലോത്ത് (ജോയിന്റ് സെക്രട്ടറി), കെ. ബാലകൃഷ്ണന് (ട്രഷറര്‍).