എ​ളേ​രി​ത്ത​ട്ട്: അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ല്‍ വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റ​മാ​ണ് കേ​ര​ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യ​തെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ ബി​ന്ദു. എ​ളേ​രി​ത്ത​ട്ട് ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ. കോ​ള​ജി​ൽ പു​തു​താ​യി നി​ര്‍​മി​ച്ച ഇ​ക്ക​ണോ​മി​ക്‌​സ് അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് കാ​മ്പ​സ് റോ​ഡ്, വാ​ട്ട​ര്‍ ടാ​ങ്ക്, എ​ന്‍​എ​സ്എ​സ് റൂം, ​ഐ ക്യു ​എ സി ​റൂം, മെ​ഡി​ക്ക​ല്‍ റൂം ​എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ലാ​ബ് കോം​പ്ല​ക്‌​സു​ക​ള്‍ കേ​ര​ള​ത്തി​ലാ​ണു​ള്ള​ത്. തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കി​ക്കൊ​ണ്ട് വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത നി​ക​ത്തു​ന്ന​തി​നാ​യി എ​ല്ലാ ക​ലാ​ല​യ​ങ്ങ​ളി​ലും സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് ക​രി​യ​ര്‍ പ്ലാ​നിം​ഗ് സെ​ൽ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 6000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ന്നി​ട്ടു​ണ്ട്. നി​ല​വി​ൽ കോ​ഴ്സു​ക​ൾ കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ളേ​രി​ത്ത​ട്ട് കോ​ള​ജി​ൽ പു​തു​താ​യി ഒ​രു കോ​ഴ്സ് അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി. എ​ൻ​ജി​നി​യ​ര്‍ സു​നി​ല്‍​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മ​യി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ന്‍ ജോ​സ​ഫ്, എ.​വി. രാ​ജേ​ഷ്, ബി​ന്ദു മ​ര​ളീ​ധ​ര​ന്‍, ശാ​ന്തി​കൃ​പ, എ. ​അ​പ്പു​ക്കു​ട്ട​ന്‍, എ.​വി. ഭാ​സ്ക​ര​ൻ, എം.​വി. കു​ഞ്ഞ​മ്പു, ജാ​തി​യി​ല്‍ അ​സി​നാ​ര്‍, ജ​യിം​സ് മാ​രൂ​ര്‍, ജെ​റ്റോ ജോ​സ​ഫ്, ടി.​സി. രാ​മ​ച​ന്ദ്ര​ന്‍, സ്ക​റി​യ ഏ​ബ്ര​ഹാം, ടി.​ജി. ശ​ശീ​ന്ദ്ര​ന്‍, ഡോ. ​ടോ​ബി ജോ​സ​ഫ്, കെ.​കെ. മാ​ത്യു, പി.​ജെ. പ്ര​സാ​ദ്, നി​ഖി​ല്‍ ശ​ര്‍​മ, അ​ഞ്ജ​ന പ​ത്മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ ഡോ. ​മാ​ത്യൂ​സ് പ്ലാ​മൂ​ട്ടി​ല്‍ സ്വാ​ഗ​ത​വും ഡോ.​പി.​സി. അ​ഷ​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.